ഇൻഫാം ഉപ്പുതറ കാർഷിക താലൂക്ക് കുടുംബ സംഗമം ഇന്ന്
1562638
Monday, May 26, 2025 11:34 PM IST
ഉപ്പുതറ: ഇൻഫാം ഉപ്പുതറ കാർഷിക താലൂക്ക് കുടുംബ സംഗമം ഇന്ന്. ഇൻഫാം ഉപ്പുതറ കാർഷിക താലൂക്കിലെ ഒൻപതു ഗ്രാമസമിതികളിൽനിന്നായി 2500ൽ പരം അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും. ഉപ്പുതറ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ സംഗമം ഉദ്ഘാടനം ചെയ്യും. കാർഷിക താലൂക്ക് ഡയറക്ടർ ഫാ. സിബി വാണിയപ്പുരയ്ക്കൽ, രക്ഷാധികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, താലൂക്ക് പ്രസിഡന്റ് സന്തോഷ് കോട്ടിരിക്കൽ, ജോസ് നടക്കേടം, മോപി വി. മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
ഇൻഫാം വനിതകളുടെ സംഘടനയായ മഹിളാ സമാജ് പ്രവർത്തകരും സംഗമത്തിൽ പങ്കെടുക്കും. വന്യമൃഗ ആക്രമണം തടയുക, മുടങ്ങിക്കിടക്കുന്ന സോളാർ ഫെൻസിംഗ് പദ്ധതി പൂർത്തീകരിക്കുക, ഉപ്പുതറ സർക്കാർ ആശുപത്രിയോടുള്ള അവഗണന അനസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകും.