തൊ​ടു​പു​ഴ: ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ ബ്ലോ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ആ​യു​ർ​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​സി ഷീ​ല​യ്ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​ദീ​പ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​ഡി.​സ​ജി​ത് ബാ​ബു, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​സ്.​ പ്രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജി.​ സ​ത്യ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​സി.​ ഷീ​ല, ഡോ.​പി.​ആ​ർ.​ സ​ജി, ഡോ.​കെ.​എ​സ്.​ ശ്രീ​ദ​ർ​ശ​ൻ, ഡോ.​ആ​ർ.​ വി​നീ​ത് , ഡോ.​എ​സ്. ​ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

നാ​ഷ​ണ​ൽ ആ​യു​ഷ്മി​ഷ​ന്‍റെ ഒ​രു കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ ബ്ലോ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. രാ​ജ്യ​ത്തു ത​ന്നെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ഇ​ട​മാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ൽ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​സ്. ശ്രീ​ജ, സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ആ​ർ വി​നീ​ത്, ഡോ. ​മി​നു റോ​സ​മ്മ ജോ​സ​ഫ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​അ​നു​പ്രി​യ പി.​മ​ണി, ഡോ.​ അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.