സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി
1592994
Friday, September 19, 2025 11:50 PM IST
ചെറുതോണി: സിപിഎം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നടന്നു. കഞ്ഞിക്കുഴി - തള്ളക്കാനം സലിൻ കുന്നേലിന് നിർമിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽദാനം സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നിർവഹിച്ചു. 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഏഴര ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്.
കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി അംഗം റോഷൻ ജോൺ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ഏരിയാ സെക്രട്ടറി പി.ബി. സബീഷ്, ലിസി ജോസ്, എബിൻ ജോസഫ്, സിബി പേന്താനം, ഇ.ടി. ദിലീപ്, ശശി കന്യാലിൽ, ജി. നാരായണൻ നായർ, ജോർജ് പേടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.