അന്താരാഷ്ട്ര മാരത്തൺ: റയാൻ ആഷ്ലിക്ക് ഒന്നാംസ്ഥാനം
1592997
Friday, September 19, 2025 11:50 PM IST
നെടുങ്കണ്ടം: യംഗ് ഇന്ത്യൻസ് കോവളം ചാപ്റ്റർ മുഖ്യ സംഘാടകരായി നടത്തിയ മൂന്നാമത് അന്താരാഷ്ട്ര കോവളം മാരത്തണിൽ 18-29 പ്രായപരിധി വിഭാഗത്തിൽ പാമ്പാടുംപാറ സ്വദേശി റയാൻ ആഷ്ലി ഒന്നാംസ്ഥാനത്തെത്തി. അഞ്ചു വിഭാഗങ്ങളിലായി നടന്ന 42.2 കിലോ മീറ്റർ ഫുൾ മാരത്തണില്‍ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. 21.1 കിലോമീറ്റർ ഹാഫ് മാർത്തണിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയും മകനും പങ്കെടുത്തു .
കോവളം ലീല കൺവൻഷൻ സെന്ററിൽനിന്ന് ആരംഭിച്ച മാരത്തൺ ശംഖുമുഖം കടപ്പുറത്താണ് സമാപിച്ചത്. റയാൻ ആഷ്ലി പാമ്പാടുംപാറ തേനംമാക്കൽ ആഷ്ലിയുടെയും മഞ്ജുവിന്റെയും മകനും തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളജിലെ അഞ്ചാം വർഷ വിദ്യാർഥിയുമാണ്.