വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ കെപിഎസ്എംഎ ധർണ
1593005
Friday, September 19, 2025 11:50 PM IST
തൊടുപുഴ: പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ നടത്തി.
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാതിരിക്കുക, ജോലിചെയ്യുന്ന അധ്യാപകർക്ക് അംഗീകാരവും ശന്പളവും നൽകുക, എയ്ഡഡ് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങളെ തടസപ്പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
പ്രകാശ് നാരായണൻ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ജില്ലാ സെക്രട്ടറി എബി കുര്യാക്കോസ് നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ കോന്പയാർ സെന്റ് തോമസ് എൽപിഎസ് ഹെഡ്മാസ്റ്റർ ബിജു ജോർജിനെ ചടങ്ങിൽ ആദരിച്ചു.