അങ്കണവാടി മന്ദിരം ഉദ്ഘാടനം
1593006
Friday, September 19, 2025 11:50 PM IST
വെള്ളിയാമറ്റം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 5,80,000 രൂപയും ഐസിഡിഎസ് ഫണ്ടിൽനിന്ന് 8,70,000 രൂപയും പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷേർലി ജോസുകുട്ടി അധ്യക്ഷത വഹിച്ചു. ഫാ. മാത്യു മഠത്തിൽ മുതിർന്ന അധ്യാപികമാരെ ആദരിച്ചു.
പഞ്ചായത്ത് അസി. സെക്രട്ടറി എ.എസ്. സ്മിത മോൾ താക്കോൽദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടെസിമോൾ മാത്യു, പഞ്ചായത്ത് അംഗങ്ങളായ രാജു കുട്ടപ്പൻ, പോൾ സെബാസ്റ്റ്യൻ, വി.കെ. കൃഷ്ണൻ, രാജി ചന്ദ്രശേഖരൻ, അഭിലാഷ് രാജൻ, കബീർ കാസിം, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കോയിക്കാട്ടിൽ, എം. മോനിച്ചൻ, അലീന ജോർജ് എന്നിവർ പ്രസംഗിച്ചു.