സ്കൂട്ടർ അപകടത്തിൽ നേവി ഉദ്യോഗസ്ഥൻ മരിച്ചു
1593009
Friday, September 19, 2025 11:50 PM IST
തൊടുപുഴ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ മരിച്ചു. മഞ്ഞള്ളൂർ വടകോട് മറ്റത്തിനാനിക്കൽ മാത്യുവിന്റെ മകൻ കിരണ്‍ മാത്യു (32) ആണ് മരിച്ചത്. കഴിഞ്ഞ 12ന് തൊടുപുഴ ധന്വന്തരി ജംഗ്ഷനിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 11ന് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാതാവ്: ഷൈനി. ഭാര്യ ജെംസി ജോണി ( നഴ്സ് സൗദി) കുറിച്ചിത്താനം പഴയമാക്കൽ കുടുംബാംഗം. സഹോദരി: കാജൽ.