കവിതയിൽ താരങ്ങളായി ഇരട്ട സഹോദരിമാർ
1592998
Friday, September 19, 2025 11:50 PM IST
അടിമാലി: സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ താരങ്ങളായി ഇരട്ട സഹോദരിമാർ. പുളിയന്മല കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളും പുറ്റടി സ്വദേശികളുമായ റബേക്ക യൂജിൻ, റേച്ചൽ യൂജിൻ എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്.
റേച്ചലിന് മലയാളം പദ്യപാരായണത്തിലും ഇംഗ്ലീഷ് കവിതാ രചനയിലും ഒന്നാംസ്ഥാനം ലഭിച്ചപ്പോൾ റബേക്കയ്ക്ക് ഇംഗ്ലീഷ് പദ്യപാരായണത്തിലും ഹിന്ദി പദ്യപാരായണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഇത് നാലാം വർഷമാണ് ഇരുവരും സഹോദയാ കലോത്സവ വേദിയിൽ എത്തുന്നത്.