സി​വി​ൽ ഡി​ഫ​ൻ​സ് കാ​യി​ക​മേ​ള; എ​റ​ണാ​കു​ളം ജി​ല്ല ചാ​മ്പ്യ​ന്മാ​ർ
Tuesday, November 28, 2023 2:40 AM IST
കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം-​ഇ​ടു​ക്കി ജി​ല്ല​ക​ൾ അ​ട​ങ്ങു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് എ​റ​ണാ​കു​ളം റീ​ജ​ൺ കാ​യി​ക​മേ​ള​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല ചാ​മ്പ്യ​ൻ​മാ​രാ​യി.

കോ​ത​മം​ഗ​ലം എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ട്, ക​ലാ ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന കാ​യി​ക​മേ​ള ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ ജെ.​എ​സ്. സു​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

ദു​ബാ​യി​ൽ ന​ട​ന്ന ഓ​പ്പ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ പെ​രു​മ്പാ​വൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം എം.​ആ​ർ. ശ്രീ​രാ​ജി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.