കെസിവൈഎം പ്രവർത്തന വർഷത്തിന് തുടക്കം
1575904
Tuesday, July 15, 2025 6:54 AM IST
മൂവാറ്റുപുഴ : ഹോളി മാഗി ഫൊറോന പള്ളി കെസിവൈഎം യൂണിറ്റിന്റെ 2025-26 പ്രവർത്തന വർഷത്തിന് തുടക്കം. ലുമോസ് എന്ന പേരിൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വികാരി റവ.ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോയൽ ദേവസി ജോസ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് കണ്ണാടൻ, ആനിമേറ്റർ സിസ്റ്റർ ഡെലീന സിഎംസി, ഫൊറോന പ്രസിഡന്റ് ജേക്കബ് സാന്റി, സെക്രട്ടറി എഡ്വിൻ, വൈസ് പ്രസിഡന്റ് കാതറിൻ എന്നിവർ പ്രസംഗിച്ചു. കെസിവൈഎം യൂണിറ്റംഗങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് ഫാ. പോൾ കള്ളിയാടിക്കൽ സിഎംഐ യുവാക്കൾക്കായി ഓറിയന്േറഷൻ ക്ലാസും നയിച്ചു.