വാഹനമിടിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു; യാത്രികർ ദുരിതത്തിൽ
1588048
Sunday, August 31, 2025 4:42 AM IST
മൂവാറ്റുപുഴ: കാത്തിരിപ്പ് കേന്ദ്രം വാഹനമിടിച്ച് തകര്‍ത്തതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തില്‍. കോതമംഗലം - മൂവാറ്റുപുഴ റൂട്ടില്‍ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം വാഹനം ഇടിച്ചു തകര്‍ത്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പി.റ്റി തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പതിനൊന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച കാത്തിരിപ്പു കേന്ദ്രമാണ് തകര്‍ന്നത്.
പുതുപ്പാടിയില്‍നിന്നും കോതമംഗലം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്ക്കാതെ നില്‍ക്കുന്നതിന് ഉപകരിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്.