എന്റെ നാട് ജനസമ്പർക്ക യാത്ര
1588052
Sunday, August 31, 2025 4:42 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഗാന്ധി ദർശൻ പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്ത് 112-ാം ബൂത്തിൽ നടത്തിയ ജനസമ്പർക്കയാത്രയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.വി. റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വൃന്ദ മനോജ് അധ്യക്ഷത വഹിച്ചു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാരസമിതിയംഗം സി.കെ. സത്യൻ പ്രിവിലേജ് കാർഡ് വിതരണം നടത്തി. എന്റെ നാടിന്റെ ആരംഭകാല പ്രവർത്തകരെ ആദരിച്ചു. എന്റെ നാട് പഞ്ചായത്ത് തല പ്രസിഡന്റ് വി .കെ. ആഷ്മോൻ, വിനോദ് കെ. മേനോൻ, എ.എൻ. സുരേന്ദ്രൻ, ഷാജി അമ്പാട്ട്കുടി, എ.പി. മീരാൻ, ടി.പി. അർജുൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഇക്കരക്കുടി അബ്ദുൾഖാദറിന്റെ ഭവനത്തിൽനിന്നും ആരംഭിച്ച ജനസമ്പർക്കയാത്ര നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ മേഖലയിൽ ഭവന സന്ദർശനവും നടത്തി