കൊ​ച്ചി: വി​വി​ധ വ​ര്‍​ണ​ത്തി​ലു​ള്ള തു​ണി​ക​ള്‍ നു​റു​ക്കി​യെ​ടു​ത്ത് അ​തു​കൊ​ണ്ട് നി​ര്‍​മി​ച്ച മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം. വെ​യി​ലേ​റ്റ് വാ​ടി​ല്ല, പൂ​ക്ക​ള്‍ വാ​ങ്ങാ​നാ​യി പ​ണ​വും മു​ട​ക്കേ​ണ്ട... പെ​രു​മ്പാ​വൂ​ര്‍ ഐ​മു​റി റോ​ഗേ​ഷ​നി​സ്റ്റ് ഫാ​ദേ​ഴ്‌​സ് ന​ട​ത്തു​ന്ന സ്മാ​ര്‍​ട്ട് ഏ​ഞ്ച​ല്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ഈ ​വെ​റൈ​റ്റി പൂ​ക്ക​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​സ്റ്റ്‌​മെ​ന്‍റോ​യു​ടെ ഡി​സൈ​ന​ര്‍ അ​ങ്ക​മാ​ലി സ്വ​ദേ​ശി ജാ​ന്‍​സി ടോ​മി​യാ​ണ് പൂ​ക്ക​ള നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഒ​മ്പ​ത് നി​റ​ങ്ങ​ളി​ലു​ള്ള തു​ണി​ക​ള്‍ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി വെ​ട്ടി​യെ​ടു​ത്താ​ണ് പൂ​ക്ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ പൂ​ക്ക​ള​ത്തി​ല്‍ ഇ​ട്ടി​രി​ക്കു​ന്ന​ത്.

പ​ള്ളി​ക​ളി​ലേ​യ്ക്കു​ള്ള തി​രു​വ​സ്ത്ര​ങ്ങ​ളാ​യ കാ​പ്പ, കാ​സോ​ക്ക്, അ​ല്‍​ബ്, കൊ​ത്തീ​ന, ഓ​ള്‍​ട്ട​ര്‍ ലേ​സ്, ബാ​പ്റ്റി​സം, ഹോ​ളി ക​മ്യൂ​ണി​യ​ന്‍, വെ​ഡിം​ഗ് ഡ്ര​സ് എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന വെ​സ്റ്റ്മെ​ന്‍റോ​യും സ്‌​കൂ​ള്‍, ആ​ശു​പ​ത്രി യൂ​ണി​ഫോ​മു​ക​ളും മ​റ്റും ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് ചെ​യ്തു കൊ​ടു​ക്കു​ന്ന സ്മാ​ര്‍​ട്ട് ഏ​ഞ്ച​ല്‍​സ് സ്റ്റി​ച്ചിം​ഗ് പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റും ബേ​ക്ക​റി​ക​ളി​ലേ​യ്ക്കു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ല്‍​ക്കു​ന്ന ടേ​സ്റ്റാ എ​ന്ന ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വി​ടെ നി​ര്‍​മി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ വെ​ട്ടു​ക​ഷ​ണ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് മ​നോ​ഹ​ര​മാ​യ തു​ണി​ക്ക​ളം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ സു​പ്പീ​രി​യ​ര്‍ ഫാ. ​ഷാ​ജ​ന്‍ പാ​ഴാ​യി​ല്‍, ഫാ. ​മാ​ത്യൂ​സ്, ഫാ. ​സ്റ്റാ​നി, ഫാ. ​ആ​ല്‍​ബി​ന്‍ എ​ന്നി​വ​ർ പൂ​ക്ക​ള​മൊ​രു​ക്ക​ലി​ന് നേ​തൃ​ത്വം ന​ല്കി.