മാലിപ്പാറ പള്ളിയിൽ തിരുനാൾ
1588049
Sunday, August 31, 2025 4:42 AM IST
കോതമംഗലം: മാലിപ്പാറ സെന്റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 31 മുതല്‍ എട്ട് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസ് കൂനാനിക്കല്‍ അറിയിച്ചു.
31ന് രാവിലെ 6.30ന് ജപമാല, കുമ്പസാരം, കുര്‍ബാന, വൈകുന്നേരം 3.15ന് കുമ്പസാരം, 3.45ന് ജപമാല, 4.15ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 4.30ന് കുര്‍ബാന, സന്ദേശം, നൊവേന. ഒന്ന് മുതല്‍ ആറു വരെ രാവിലെ ആറിന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം നാലിന് ലദീഞ്ഞ്. ഏഴിനും എട്ടിനും രാവിലെ 6.15നും വൈകുന്നേരം നാലിനും ലദീഞ്ഞ്, നൊവേന.
ഒന്ന് മുതല്‍ ഏഴു വരെ വൈകുന്നേരം 4.40ന് വിശുദ്ധ കുര്‍ബാന, നൊവേന. ഏഴിന് വൈകുന്നേരം 6.30ന് ജപമാല തിരി പ്രദക്ഷിണം, സമാപന പ്രാര്‍ഥന. എട്ടിന് രാവിലെ 6.15ന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം നാലിന് ലദീഞ്ഞ്, നൊവേന, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, 6.30ന് പ്രദക്ഷിണം, 7.30ന് സമാപന പ്രാര്‍ഥന, നേര്‍ച്ച.