തെരുവുനായ ആക്രമണം: ഒറ്റയാൾ പ്രതിഷേധവുമായി ജോസ് മാവേലി
1588041
Sunday, August 31, 2025 4:29 AM IST
ആലുവ: തെരുവുനായ ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് മാവേലിയുടെ ഒറ്റയാൾ പ്രതിഷേധം. ആലുവ ടൗൺഹാളിൽ മുന്നിലുള്ള ഗാന്ധി പ്രതിമയുടെ മുന്നിലായിരുന്നു മഹാബലിയുടെ വേഷം ധരിച്ച് തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ കൂടിയായ ജോസ് മാവേലി പ്രതിഷേധിച്ചത്.
തെരുവുനായ വിഷയത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ആരും പ്രതികരിക്കാതെ പരസ്പരം പഴിചാരി നടക്കുകയാണെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും ജോസ് മാവേലി ആവശ്യപ്പെട്ടു.