അങ്കമാലിയിൽ നേത്രദാന വിളംബര റാലി "വോക്കത്തോണ്‍ -2025' അരങ്ങേറി
1588046
Sunday, August 31, 2025 4:29 AM IST
അങ്കമാലി : ദേശീയ നേത്രദാന പക്ഷാചരണം പ്രമാണിച്ച് കേരള നേത്രബാങ്ക് അസോസിയേഷന്റെയും അങ്കമാലി നഗരസഭയുടെയുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ നേത്രദാന വിളംബര റാലി "വോക്കത്തോണ്‍ - 2025' നടത്തി.
ഇതോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം നഗരസഭ ചെയര്മാന് അഡ്വ. ഷിയോ പോള്‍ ഉദ്ഘാടനം ചെയ്തു. എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് സ്കൂള്‍, നഴ്സിംഗ് കോളജ്, ലിംസാര്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അദ്ദേഹം നേത്രദാന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലക്സി ജോയ്, കൗണ്‍സിലര്‍ ബാസ്റ്റിന് ഡി. പാറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അങ്കമാലി എസ് എച്ച് ഒ എ. രമേഷ് 'വോക്കത്തോണ്‍' ഫ്ളാഗ് ഓഫ് നിർവഹിച്ചു. നഗരസഭാ മുറ്റത്ത് നിന്നാരംഭിച്ച വോക്കത്തോണ്‍ നഗരം ചുറ്റി എല്‍എഫ് ആശുപത്രിയില്‍ സമാപിച്ചു.
എൽഎഫ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. എബിന് കളപ്പുരയ്ക്കല്‍, ഫാ. പോള്‍സണ്‍ പെരേപ്പാടന്, കൗണ്‍സിലര്‍മാരായ ലിസി പോളി, പോള്‍ ജോവര്‍ എന്നിവര്‍ പ്രസംഗിച്ചു. നേത്രദാന സന്ദേശം പകര്‍ന്നുകൊണ്ട് ലിംസാര്‍ വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ് അരങ്ങേറി. മുന്നൂറോളം പേര് പങ്കെടുത്തു.