എംപ്ലോയീസ് ഫ്രണ്ട് ധർണ
1588056
Sunday, August 31, 2025 4:42 AM IST
മൂവാറ്റുപുഴ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് സിബി പി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗര സഭാ ചെയർമാൻ പി.പി എൽദോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സാബു ജോൺ, സുഭാഷ് കടക്കോട്, പി.സി ജോസ്, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജീമോൻ പോൾ, പി.രജിത തുടങ്ങിയവർ പ്രസംഗിച്ചു.
കോതമംഗലം: കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധർണ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എം. നവാസ് അധ്യക്ഷത വഹിച്ചു.