മൂവാറ്റുപുഴയിൽ ബസുകള്‍ കൂട്ടിയിടിച്ചു
1588034
Sunday, August 31, 2025 4:16 AM IST
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് പത്തോളം യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. മൂവാറ്റുപുഴ-കാക്കനാട് റോഡില്‍ മുടവൂര്‍ പള്ളിത്താഴത്ത് ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം.
മൂവാറ്റുപുഴയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് എതിരെ വരികയായിരുന്നു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.