കെഎൽസിഎ സമുദായ സമ്പർക്ക പരിപാടി ഇന്ന്
1588039
Sunday, August 31, 2025 4:29 AM IST
പറവൂർ : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെഎൽസിഎ ) സംസ്ഥാന വ്യാപകമായി 12 ലത്തീൻ രൂപതകളിലും നടത്തുന്ന സമുദായ സമ്പർക്ക പരിപാടി കോട്ടപ്പുറം രൂപതയിൽ ഇന്ന് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് പറവൂർ ഡോൺ ബോസ്കോ ദേവാലയ പാരിഷ് ഹാളിൽ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിക്കും. വിവിധ സമുദായ നേതാക്കൾ പങ്കെടുക്കും.
ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ ലഭിക്കേണ്ട അവകാശങ്ങൾ,സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സംവരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗസ്ഥ സംവരണം, തീര നിയന്ത്രണ വിജ്ഞാപനം മൂലമുള്ള ഭവന നിർമാണ പെർമിറ്റ് തടസങ്ങൾ, പുനരധിവാസ വിഷയങ്ങൾ, ഭരണഘടനാപരമായ പൊതുവായ അവകാശ നിഷേധങ്ങൾ മുതലായ കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സമുദായത്തിൽ നിരവധിയാണ്.
അവരുടെ വിഷയങ്ങൾ പഠിക്കുക,പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുക, ഒരുമിച്ചുനിന്ന് പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് സമുദായ സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.