മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം വിവാദത്തിൽ
1588047
Sunday, August 31, 2025 4:42 AM IST
മൂവാറ്റുപുഴ: നഗരസഭ വളക്കുഴി മാലിന്യ സമുച്ചയത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് വിവാദത്തിലേയ്ക്ക്. മൂന്നിനു രാവിലെ 11 മുതലാണ് ഓര്‍ക്കാന്‍ ഒരോണം എന്ന പേരില്‍ നഗരസഭ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷ കൗണ്‍സിലര്‍ കെ.ജി. അനില്‍കുമാര്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതിയും നല്കി.
മാലിന്യപ്രശ്നം മൂലം നരകയാതന അനുഭവിക്കുന്ന മൂവാറ്റുപുഴ നിവാസികളുടെ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മൂവാറ്റുപുഴ നഗരസഭ കൗണ്‍സില്‍ ഡമ്പിംഗ് യാര്‍ഡില്‍ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് അനില്‍കുമാര്‍ പറയുന്നത്.