ഒരു ലക്ഷം രൂപയുടെ സഹായം
1588055
Sunday, August 31, 2025 4:42 AM IST
കോതമംഗലം: ഓണാഘോഷത്തോടനുബന്ധിച്ച് കരുതലിൻ ഓണം പരിപാടിയിൽ കുട്ടികൾ സമാഹരിച്ച ഒരു ലക്ഷം രൂപ സമൂഹത്തിലെ പാവപ്പെട്ടവരും രോഗികളുമായിട്ടുള്ള ആളുകൾക്ക് വിതരണം ചെയ്തു. 50 കുടുംബങ്ങൾക്ക് 2000 രൂപ വീതം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി . സഹായധനം വിതരണം ചെയ്യുന്നതിനായി ഒരുക്കിയ ഗിഫ്റ്റ് വൗച്ചർ ഹെഡ് ബോയ് ഐസക്, ഹെഡ് ഗേൾ എയ്ഞ്ചൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു എം. മുണ്ടയ്ക്കൽ, പ്രിൻസിപ്പൽ സോജൻ മാത്യു, ഫാ. ജയിംസ് മുണ്ടോളിക്കൽ, ട്യൂണ ജോർജ്, നിന ഇമ്മാനുവൽ, എന്നിവർ പ്രസംഗിച്ചു.