ലൂര്‍ദ് ആശുപത്രിയില്‍ ഓണാഘോഷം
1588044
Sunday, August 31, 2025 4:29 AM IST
കൊച്ചി:ലൂര്‍ദ് ആശുപത്രിയില്‍ ഓളം-2025 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീരയും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍ , ഡെപ്യൂട്ടി ഡയക്ടര്‍ ഡോ. അനൂഷ വര്‍ഗീസ് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു.
ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂന്സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഓണ സന്ദേശം നല്കി. ആഘോഷമായ ഘോഷയാത്രയോടെ ആരംഭിച്ച ഓണഘോഷത്തില് ആശുപത്രി അധികൃതരും, ആശുപത്രി ജീവനക്കാരും, രോഗികളും സജീവമായി പങ്കുചേര്‍ന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തിരുവാതിര, മലയാളി ശ്രീമാന്‍-ശ്രീമതി റാംപ് വാക്ക്, വടംവലി, ഉറിയടി എന്നിങ്ങനെ വിവിധതരം മത്സരങ്ങള്‍ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
ലൂര്‍ദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സീസ് പ്രസംഗിച്ചു.