വാ​ഴ​ക്കു​ളം: സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ 11 ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്കൂ​ളി​ന്. കോ​ട്ട​യം ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 19 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് കാ​ർ​മ​ൽ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഇ​ടു​ക്കി ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ക​ളി​ക്കാ​ർ കൂ​ടി​യാ​യ സ്കൂ​ൾ ടീം ​ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ കോ​ട്ട​യം ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ളി​നെ 51-22 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ​ത്.

മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും സ​മാ​പ​ന ച​ട​ങ്ങി​ൽ കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എ​ച്ച്. റോ​ഷ്നി വി​ത​ര​ണം ചെ​യ്തു.

വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്കൂ​ൾ ടീം ​അം​ഗ​ങ്ങ​ളാ​യ നൈ​ജ​ൽ ജേ​ക്ക​ബ് (ക്യാ​പ്റ്റ​ൻ), നാ​സിം ന​വാ​സ്, അ​ദീ​പ് അ​ജ​യ്, യാ​ൻ ടി​റ്റോ, ആ​ൽ​ബ​ർ​ട്ട് റെ​ജി, എ. ​അ​ന​സ്മോ​ൻ, അ​ഭി​ന​വ് സു​രേ​ഷ്, സോ​നു ബി​ജു, സ്റ്റീ​വ് ബി​ബി​ൻ എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം ആ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ.