ഓണാഘോഷം
1588053
Sunday, August 31, 2025 4:42 AM IST
വീട്ടൂര്‍ എബനേസര്‍ സ്കൂളിൽ
മൂവാറ്റുപുഴ: തിരുവാതിരപ്പാട്ടിനൊപ്പം 200ലധികം വിദ്യാര്‍ഥിനികള്‍ ചുവടുവെച്ച മെഗാതിരുവാതിര ശ്രദ്ധേയമായി. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
ചടങ്ങുകള്‍ സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എം. നാസര്‍, എംപിടിഎ പ്രസിഡന്റ് രേവതി കണ്ണന്, വൈസ് പ്രസിഡന്റ് മനോജ് സ്റ്റീഫന്‍, പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, പ്രധാനാധ്യാപിക ജീമോള്‍ കെ. ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി സി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ക്ലാസ് അടിസ്ഥാനത്തില്‍ നടന്ന പൂക്കള മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ ചെണ്ടമേളവും മാവേലി വേഷവും ചടങ്ങിന് മാറ്റുകൂട്ടി. പരമ്പരാഗത ശൈലിയില്‍ വര്‍ണ വസ്ത്രങ്ങളണിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ ആഘോഷം നിറപ്പകിട്ടാക്കി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പായസ വിതരണവും നടത്തി.
പിറവം നഗരസഭയിൽ
പിറവം: നഗരസഭയില്‍ ഹരിതകര്‍മ സേനയിൽ 44 അംഗങ്ങൾക്ക് നാലു ലക്ഷം രൂപയുടെ ഉത്സവബത്തയും, ബോണസും, ഓണപ്പുടവയും വിതരണം ചെയ്തു. നഗരസഭയെ മാലിന്യ വിമുക്തമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച് ആരംഭ ഘട്ടത്തിലെ വിഷമതകള്‍ അനുഭവിച്ച ഹരിതകര്‍മ്മ സേനാ അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ ഓണപ്പുടവയും ഓണകിറ്റും വിതരണം ചെയ്തത്.
നഗരസഭ ഹാളില്‍ ഡെപ്യൂട്ടി ചെയര്മാന് കെ.പി. സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ജൂലി സാബു ഓണപ്പുടവയും, ഉത്സവബത്തയുടെയും ബോണസിന്റെയും ചെക്കും വിതരണം ചെയ്തു.