ഓണത്തിന് കൊച്ചി, വാട്ടര്‍ മെട്രോകളുടെ അധിക സര്‍വീസ്
1588031
Sunday, August 31, 2025 4:16 AM IST
കൊച്ചി: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കും. സെപ്റ്റംബര്‍ രണ്ടു മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വീസ് ഉണ്ടാകും.
ആലുവയില്‍നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് 10.45 നായിരിക്കും. ഇക്കാലയളവില്‍ തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികമായി നടത്തും.
വാട്ടര്‍ മെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വീസ് നടത്തും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേക്ക് സെപ്റ്റംബര്‍ രണ്ട് മുതല്‍ ഏഴ് വരെ രാത്രി ഒമ്പത് വരെ സര്‍വീസ് ഉണ്ടാകും.