തൂങ്ങിമരിച്ച നിലയിൽ
1588249
Sunday, August 31, 2025 11:15 PM IST
ചെറായി: വർക്ക്ഷോപ്പ് ഉടമയെ ഷോപ്പിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയ്യമ്പിള്ളി സർക്കാർ ആശുപത്രിക്ക് പടിഞ്ഞാറ് മട്ടക്കൽ ഗോപാലന്റെ മകൻ മുരളി(65)യെയാണ് മരിച്ചത്. ചെറായി ഗൗരീശ്വരത്തിന് പടിഞ്ഞാറുവശം ഇയാൾ സ്വന്തമായി നടത്തിയിരുന്ന എൻജിനീയറിംഗ് വർക്ക്ഷോപ്പിൽ റോപ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മുനമ്പം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.