പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ഴ​യ ലൈ​റ്റു​ക​ള്‍ മാ​റ്റി എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന വെ​ട്ടം പ​ദ്ധ​തി​ക്കു നാളെ തു​ട​ക്ക​മാ​കും.

പ​ഴ​യ സോ​ഡി​യം വേ​പ്പ​ര്‍ ലാ​മ്പു​ക​ള്‍, ബ​ള്‍​ബു​ക​ള്‍, ട്യൂ​ബ് ലൈ​റ്റു​ക​ള്‍ എ​ന്നി​വ മു​ഴു​വ​നാ​യി മാ​റ്റി പ​ക​രം 36 വാ​ട്ട് ശേ​ഷി​യു​ള്ള 5,000 പു​തി​യ എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
കാ​ല​ടി ജം​ഗ്ഷ​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ മു​ത​ല്‍ പെ​രു​മ്പാ​വൂ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വ​രെ​യു​ള്ള മീ​ഡി​യ​നു​ക​ളി​ല്‍, അ​ങ്ക​മാ​ലി-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ കെ​എ​സ്ടി​പി സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 90 വാ​ട്ട് എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു.

ന​ഗ​ര​സ​ഭ നേ​രി​ട്ടാ​ണ് ലൈ​റ്റു​ക​ളു​ടെ പ​രി​പാ​ല​ന​വും മെ​യി​ന്‍റ​ന​ന്‍​സും. പു​തി​യ ലൈ​റ്റു​ക​ള്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ വാ​റ​ന്‍റി​യു​ണ്ട്. മാ​ത്ര​മ​ല്ല വൈ​ദ്യു​തി ചാ​ര്‍​ജി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും.
അ​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ലെ നാ​ല് ഹൈ​മാ​ക്‌​സ് ലൈ​റ്റു​ക​ള്‍ പു​തു​ക്കി സ്ഥാ​പി​ക്കു​ക​യും 30 മി​നി മാ​ക്‌​സ് ലൈ​റ്റു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വ​രു​ക​യും ചെ​യ്യു​ന്നു.

ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​ധാ​ന റോ​ഡു​ക​ളും,ജം​ഗ്ഷ​നു​ക​ളും,പൊ​തു​സ്ഥ​ല​ങ്ങ​ളും കൂ​ടു​ത​ല്‍ പ്ര​കാ​ശി​ത​മാ​കും. 1.30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. വെ​ട്ടം പ​ദ്ധ​തി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ര​ണ്ടി​ന് വൈ​കി​ട്ട് ഏ​ഴി​ന് നി​ര്‍​വ​ഹി​ക്കും.