സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
1588360
Monday, September 1, 2025 2:48 AM IST
കാലടി: സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം നടമുറിഭാഗത്ത് പൈനാടത്ത് വീട്ടിൽ ഷിജു(46)വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം നിമിത്തം ശനിയാഴ്ച വൈകിട്ട് നടമുറി ഭാഗത്ത് വച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്ഐമാരായ ജോസി എം. ജോൺസൻ, ടി.വി. സുധീർ, റെജിമോൻ, ഷിജു, എഎസ്ഐ സെബാസ്റ്റ്യൻ, സീനിയർ സിപിഒമാരായ മനോജ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.