കൊ​ച്ചി: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​തി​നൂ​ത​ന സൗ​ക​ര്യ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും പ്രാ​പ്യ​മാ​ക​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഭാം​ഗ​ങ്ങ​ള്‍​ക്കാ​യി എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്കോ​ണ്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​ക്കാ​ര്‍​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.