നെ​ടു​മ്പാ​ശേ​രി: ഇ​രു​പ​ത്തി​യേ​ഴ് വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. ചെ​ങ്ങ​മ​നാ​ട് പ​റ​മ്പ​യ​ത്ത് താ​മ​സി​ച്ചി​രു​ന്ന ര​മേ​ശ​നെ (62)യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ജാ​മ്യം കി​ട്ടി. കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ 1998ലാണ ​ഇ​യാ​ൾ ഒ​ളി​വി​ൽ​പ്പോ​യത്.