ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോ. (സിഐടിയു) നെടുമ്പാശേരി മേഖലാ സമ്മേളനം
1575625
Monday, July 14, 2025 5:01 AM IST
നെടുമ്പാശേരി : ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) നെടുമ്പാശേരി മേഖലാ സമ്മേളനം നടന്നു. ജില്ലാ ജനറൽ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അത്താണി എ.പി. കുര്യൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് ബെയ്സിൽ ഏലിയാസ് അധ്യക്ഷനായി.
സിപിഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി സണ്ണി പോൾ, സിഐടിയു പഞ്ചായത്ത് കൺവീനർ എ.എസ്. സുരേഷ് , നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ , അസോസിയേഷൻ ഏരിയ പ്രസിഡന്റ് കെ.ഐ. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ആർ. അഭിലാഷ് (പ്രസിഡന്റ്), കെ.ബി. ഷാഹി (സെക്രട്ടറി), കെ.എം. രതീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.