നാലമ്പല തീര്‍ഥയാത്ര ഉദ്ഘാടനം 16ന്
1575251
Sunday, July 13, 2025 5:15 AM IST
കൊച്ചി: ജില്ലയിലെ നാലമ്പല തീര്‍ഥയാത്രയുടെ ഉദ്ഘാടനം 16ന് നടക്കുമെന്ന് നാലമ്പലസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാമലശേരി ശ്രീരാമ സ്വാമി ക്ഷേത്രാങ്കണത്തില്‍ വൈകുന്നേരം ആറിന് പുണര്‍തം തിരുനാള്‍ നാരായണ വര്‍മ ഉദ്ഘാടനം ചെയ്യും. മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
പിറവം മുനിസിപ്പല്‍ ചെര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫന്‍, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്‍, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് ക്രമീകരിച്ചിട്ടുണ്ടെന്നും സമിതി പ്രസിഡന്റ് എന്‍. രഘുനാഥ്, സെക്രട്ടറി പി.പി. സുരേഷ് കുമാര്‍, ട്രഷറര്‍ ഇ.കെ. മോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.