റോട്ടറി ക്ലബ് ബാഗുകൾ നൽകി
1575896
Tuesday, July 15, 2025 6:54 AM IST
കോലഞ്ചേരി: റോട്ടറി ക്ലബ്ബിന്റെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി കറുകപ്പിള്ളി ഗവണ്മെന്റ് യുപി സ്കൂളിലെ 83 വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ക്രിസ്റ്റി സാജ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ.എൻ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു അംഗം ഷൈജ റജി, അസിസ്റ്റന്റ് ഗവർണർ ഐജു ജേക്കബ്, സി.ജി.ആർ ജോഷി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.