എടവനക്കാട് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം
1575249
Sunday, July 13, 2025 5:15 AM IST
വൈപ്പിൻ: തൊഴിൽ ഉറപ്പ് ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ എടവനക്കാട് കഞ്ഞിക്കലം കമഴ്ത്തി പ്രതിഷേധിച്ചു.
എൻഎംഎം ജിയോ ടാഗിംഗ് സംവിധാനം പിൻവലിക്കുക, തൊഴിൽ സമയം ഒമ്പതുമുതൽ നാലു വരെ ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.ജെ. ആൽബി അധ്യക്ഷനായി. കെ.എ. സാജിത്ത്, കെ.യു. ജീവൻമിത്ര, വത്സല സത്യൻ, സിബി അശ്വരാജ് എന്നിവർ സംസാരിച്ചു.