വിദ്യാർഥി സമരം: സംസ്കൃത സർവകലാശാലയിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു
1575909
Tuesday, July 15, 2025 6:54 AM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിവരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ജില്ല പോലീസ് മേധാവിയ്ക്കും കാലടി പോലീസ് എസ്എച്ച്ഒയ്ക്കുമാണ് സർവകലാശാല രജിസ്ട്രാർ കത്ത് നൽകിയത്.
ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവകലാശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും പോലീസ് സംരക്ഷണം നൽകണമെന്നും രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്ക്കാൻ പോലീസ് ഇടപെടണമെന്നുമാണ് രജിസ്ട്രാർ കത്തിലൂടെ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.