പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് അപകടം: ചികിത്സയിലുള്ളവരുടെ നിലയില്‍ മാറ്റമില്ല
1575919
Tuesday, July 15, 2025 6:54 AM IST
കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍സി, മകള്‍ അലീന (10) എന്നിവരുടെ നില മാറ്റമില്ലാതെ തുടരുന്നു. എല്‍സിക്ക് 45 ശതമാനവും അലീനക്ക് 35 ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവര്‍ക്കും ബോധം തെളിഞ്ഞു.
മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ എല്‍സിയുടെ മറ്റു രണ്ടു മക്കളായ ആല്‍ഫ്രഡ് (ആറ്), എമിലിന(നാല്) എന്നിവര്‍ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴായിരുന്നു അപകടം.