ചന്ദര്‍കുഞ്ജ് ഫ്ളാറ്റ്: താമസക്കാരെ ഓഗസ്റ്റ് 31നകം ഒഴിപ്പിക്കും
1575921
Tuesday, July 15, 2025 6:54 AM IST
കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലൻഡില്‍ സ്ഥിതി ചെയ്യുന്ന ചന്ദര്‍കുഞ്ജ് ആര്‍മി പാര്‍പ്പിട സമുച്ചയത്തിലെ ബി, സി ടവറുകള്‍ ബലക്ഷയത്തെ തുടര്‍ന്ന് പൊളിക്കുന്നതിനു മുന്നോടിയായി ഓഗസ്റ്റ് 31നകം താമസക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനമായി.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സമയക്രമ പ്രകാരം തന്നെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.