വധശ്രമം: യുവാവ് അറസ്റ്റിൽ
1575925
Tuesday, July 15, 2025 6:55 AM IST
നെടുമ്പാശേരി: 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് നെന്മാറ തിരുത്തുംപാടം പ്രണവിനെ(33)യാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ മാർച്ചിൽ അത്താണിയിലുള്ള ബാറിലായിരുന്നു സംഭവം. പ്രതികളിലൊരാളായ വിക്രമൻ ബാർ കൗണ്ടറിലിരുന്ന് ബഹളം വച്ചപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞതിലുള്ള വിരോധമാണ് വധശ്രമത്തിൽ കലാശിച്ചത്.
പാർക്കിംഗ് ഏരിയയിൽ തടഞ്ഞു നിർത്തിയ ശേഷം മറ്റു പ്രതികളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 15ഓളം കേസുകളിലെ പ്രതിയാണ് പ്രണവ്.