മൂ​വാ​റ്റു​പു​ഴ : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. എം​സി റോ​ഡി​ൽ വാ​ഴ​പ്പി​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തെ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​യി​പ്ര സൊ​സൈ​റ്റി​പ​ടി സ്വ​ദേ​ശി എ​ൽ​ദോ​സി​ന്‍റെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ൽ​ദോ​സ് ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ൽ​ദോ​സ് മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യെ​ത്തി തീ​അ​ണ​ച്ചു. തീ​പി​ടു​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.