ഫെൻസിംഗ് മത്സരം
1575910
Tuesday, July 15, 2025 6:54 AM IST
ഏലൂർ: ഇടപ്പള്ളിയിൽ വച്ച് നടന്ന ഫെൻസിംഗ് മത്സരത്തിൽ ഫോയിൽ ആൺകുട്ടികളുടെ സബ് ജൂണിയർ ഇനത്തിൽ എലൂർ ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ പുനീത് രണ്ടാം സ്ഥാനവും എം. വിഷ്ണു മൂന്നാം സ്ഥാനവും വിഷ്ണു വർധൻ നാലാം സ്ഥാനവും കരസ്ഥമാക്കി. ഫോയിൽ അണ്ടർ-17 ഗേൾസ് കാഡറ്റിൽ സഫാ സുൽത്താന ഒന്നാം സ്ഥാനവും ആയിഷാ പർവീൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എപ്പീ അണ്ടർ-17 ബോയ്സ് കാഡറ്റ് ഇനത്തിൽ അഭിനീത് കെ. ഷൈജു ഒന്നാം സ്ഥാനവും സ്റ്റൈൻ മൈക്കിൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എപ്പീ അണ്ടർ-17 ഗേൾസ് കാഡറ്റ് ഇനത്തിൽ അനശ്വര പ്രജീഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
എപ്പീ സബ് ജൂണിയർ ബോയ്സ് ഇനത്തിൽ ദേവ് രാജ് ഒന്നാം സ്ഥാനവും സി.എസ്. ആകാശ് രണ്ടാം സ്ഥാനവും ആന്റൺ അഭിലാഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാബർ സബ് ജൂണിയർ ബോയ്സ് ഇനത്തിൽ മുഹമ്മദ് അമാൻ രണ്ടാം സ്ഥാനവും വി.പി. സൂര്യദേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.