ലഹരിവിരുദ്ധ റാലിയും സെമിനാറും
1575895
Tuesday, July 15, 2025 6:54 AM IST
കോതമംഗലം: വടാട്ടുപാറ സെന്റ് മേരീസ് ഇടവകയിലെ സണ്‍ഡേ സ്കൂൾ, ചെറുപുഷ്പ മിഷൻ ലീഗിന്റെയും, മാതൃദീപ്തിയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും സെമിനാറും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. വികാരി ഫാ. ജിനോ ഇഞ്ചപ്ലാക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു.
സണ്‍ഡേ സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജസീന അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്റ് ജെയിംസ് കോറന്പേൽ ക്ലാസ് നയിച്ചു.
മിലൻ രാജു, റീന സജി, സാബു ജോസ്, അഖിൽ ആന്റണി, ജോബി ജോസഫ്, ഷാന ഷാജൻ, ബിന്ദു ബിജു, അയോണ മരിയ ഏലിയാസ് എന്നിവർ നേതൃത്വം നൽകി. റാലിയിൽ 250 ഓളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.