എസ്സി, എസ്ടി മോണിറ്ററിംഗ് കമ്മിറ്റി : 54 പരാതികള്‍ പരിഗണിച്ചു
1575920
Tuesday, July 15, 2025 6:54 AM IST
കൊച്ചി: ജില്ലാതല എസ്സി എസ്ടി വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. പി.വി. ശ്രീനിജിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ 54 പരാതികള്‍ പരിഗണിച്ചു. പട്ടികജാതി (എസ്സി) വിഭാഗത്തിലുള്ളവരുടെ 37 പരാതികളും, പട്ടികവര്‍ഗ(എസ്ടി) വിഭാഗത്തിലുള്ളവരുടെ 17 പരാതികളുമാണ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നത്.
ചാര്‍ജ് ഷീറ്റ് നല്കിയ കേസുകളും കോടതിയുടെ പരിഗണനയിലുള്ള കേസുകളും അവലോകനത്തിന് പരിഗണിക്കേണ്ട പട്ടികയില്‍ നിന്ന് ഒഴിവാക്കാവുന്നതാണെന്ന് യോഗം നിരീക്ഷിച്ചു. കേസുകളുടെ പുരോഗതി കൃത്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതാണ്. ഇത്തരം കേസുകളില്‍ സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ യോഗത്തില്‍ എംഎല്‍എ അഭിനന്ദിച്ചു.
കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.