ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ
1575898
Tuesday, July 15, 2025 6:54 AM IST
ആരക്കുഴ: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ആരക്കുഴ ഫൊറോനാ തല ഉദ്ഘാടനം ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ റവ. ഡോ. തോമസ് പോത്തനാമൂഴി ഉദ്ഘാടനം ചെയ്തു. ഡിഎഫ്സി ആരക്കുഴ ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
ആരക്കുഴ ഫൊറോനയുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലേയും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം ആരക്കുഴ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോർജ് തോമസ് ചേറ്റൂർ നിർവഹിച്ചു. ഡിഎഫ്സി രൂപത ഡയറക്ടർ റവ. ഡോ. ആന്റണി പുത്തൻകുളം, സ്കൂൾ പ്രിൻസിപ്പൽ ഷിജി മാണി, പഞ്ചായത്തംഗം ദീപ്തി സണ്ണി, ഡിഎഫ്സി രൂപത വൈസ് പ്രസിഡന്റ് സിബി പൊതൂർ, സോണ്‍ പ്രസിഡന്റ് പോൾ ലൂയിസ് എന്നിവർ പ്രസംഗിച്ചു.
ഫൊറോന ജനറൽ സെക്രട്ടറി ജിമ്മി ആനിക്കതോട്ടത്തിൽ, ഡിഎഫ്സി സംസ്ഥാന, രൂപത തല നേതാക്കളായ ലോറൻസ് ഏബ്രഹാം, തോമസ് കുണിഞ്ഞി, ഡിഗോൾ കെ. ജോർജ്, ജോർജ് തോമസ് മങ്ങാട്ട് എന്നിവർ പങ്കെടുത്തു. വിവിധ സ്കൂളുകൾക്ക് വേണ്ടി പ്രധാനാധ്യപകർ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ആരക്കുഴ കോ-ഓപ്പറേറ്റീവ് ബാങ്ക്, പണ്ടപ്പിള്ളി മർച്ചന്റ്സ് അസോസിയേഷൻ എന്നിവരാണ് പത്രം സ്പോണ്സർ ചെയ്തിരിക്കുന്നത്.