പെ​രു​മ്പാ​വൂ​ർ ഗ​വ. ബോ​യ്സ് :സ്കൂ​ളി​ന്‍റെ മ​തി​ൽ പൊ​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: എം​എ​ൽ​എ
Wednesday, November 29, 2023 6:47 AM IST
പെ​രു​മ്പാ​വൂ​ർ: ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള പെ​രു​മ്പാ​വൂ​ർ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ൽ പൊ​ളി​ച്ച് ന​വ​കേ​ര​ള സ​ദ​സ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ സ​ർ​ക്കി​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ അ​ട​ക്കം പ​ല പ്ര​മു​ഖ​രും വ​ന്ന​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​വാ​ടം ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഉ​ള്ള​ത്.

സ്കൂ​ളി​ന്‍റെ ഗ്രൗ​ണ്ട് മ​തി​ൽ പൊ​ളി​ക്കാ​തെ ത​ന്നെ ഉ​പ​യോ​ഗി​ക്കാം എ​ന്നി​രി​ക്കെ മ​തി​ൽ പി​ന്നീ​ട് ആ​ര് പു​തു​ക്കി പ​ണി​യും എ​ന്ന് വ്യ​ക്ത​മാ​ക്കാ​തെ മ​തി​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ പ​റ​ഞ്ഞു.