എൽദോസ് - രാജി ദന്പതികളുടെ അഞ്ചാമത്തെ കുട്ടിക്ക് മാമ്മോദീസ നല്കി മാർ മഠത്തിക്കണ്ടത്തിൽ
1458092
Tuesday, October 1, 2024 7:48 AM IST
മൂവാറ്റുപുഴ: തെക്കേക്കര എൽദോസ് - രാജി ദന്പതികളുടെ അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ പെരുന്പള്ളിച്ചിറ സെന്റ് ജോസഫസ് ദേവാലയത്തിൽ നിർവഹിച്ചു. രൂപതാ ചാൻസലർ ഫാ. ജോസ് കുളത്തൂർ, ഫാ. അലൻ മരുത്വാമല എന്നിവർ സഹകാർമികരായിരുന്നു.
ദന്പതികളുടെ ആദ്യ കുട്ടിക്ക് മൂന്നു വർഷത്തെ വിദ്യാഭ്യാസ സഹായം കത്തോലിക്ക കോണ്ഗ്രസ് രൂപതാ സമിതി നൽകും. കോതമംഗലം രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളി പൈങ്ങോട്ടൂർ യൂണിറ്റിന്റെ സ്നേഹ സമ്മാനം കൈമാറി.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, കോതമംഗലം രൂപതാ ജനറൽ സെക്രട്ടറി കെ.എം. മത്തച്ചൻ, കത്തോലിക്ക കോണ്ഗ്രസ് നേതാക്കളായ തോമസ് കുണിഞ്ഞി, ബിനോയ് ജോസഫ്, മാത്യു പൂവൻതുരുത്ത്, ചാൾസ് പോൾ വാട്ടപ്പള്ളി, ബെന്നി മേലേത്ത്, ജോർജ് തെങ്ങുംകുടിയിൽ, മാത്യു പിച്ചപ്പള്ളിൽ, ജോയ്സ് മുക്കുടം, പ്രോലൈഫ് പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.