അ​രൂ​ർ: ബു​ള്ള​റ്റി​ൽ കൊ​ണ്ടു​പോ​യ1.177 കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​രു​ക്കു​റ്റി ന​ദു​വ​ത്ത് ന​ഗ​ർ വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​ൻ അ​മ്പാ​ടി (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ത്തി​യ​തോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ബു​ള്ള​റ്റി​ൽ ക​ഞ്ചാ​വു​മാ​യി പോ​ക​വെ, ഇ​യാ​ളെ അ​രൂ​ക്കു​റ്റി കു​റ്റി​പ്പു​റം ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​ന്പും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഗ്രേ​ഡ് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ബി​നേ​ഷ് ജി​ത്ത്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ സാ​ജ​ൻ ജോ​സ​ഫ്, യു.​ ഉ​മേ​ഷ്, വി.​കെ.​ വി​പി​ൻ, വി​ഷ്ണു​ദാ​സ്, റോ​സ​മ്മ തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.