നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി
1565482
Saturday, June 7, 2025 4:57 AM IST
ആലുവ: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ബൈക്ക് യാത്രികൻ ആലങ്ങാട് സ്വദേശി ജോർജ് ജോസഫിനെ ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കാസിനോ തിയേറ്ററിന് സമീപത്തായിരുന്നു അപകടം.
പെരുമ്പാവൂരിൽ നിന്നും വന്ന കാർ എതിരെ വന്ന ബൈക്ക് യാത്രികനെ തട്ടി വീഴ്ത്തിയ ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. കർണാടക രജിസ്റ്റേഷനിലുള്ള കാറിൽ രണ്ടുപേർ ഉണ്ടായിരുന്നു. കാറും ബൈക്കും ഭാഗീകമായി തകർന്നു.