പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിച്ച് നിര്‍മല കോളജ്
1565495
Saturday, June 7, 2025 5:13 AM IST
മൂവാറ്റുപുഴ: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നിര്‍മല കോളജ് ബയോ ഡൈവേഴ്സിറ്റി ക്ലബും, ബോട്ടണി, സൂവോളജി വിഭാഗങ്ങളും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധമുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടത്തിയ ചലച്ചിത്രോത്സവം ശ്രദ്ധേയമായി.
കോളജ് ഡിജിറ്റല്‍ തിയറ്ററില്‍ നടത്തിയ ചലച്ചിത്രോത്സവം കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് ബയോ ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനവും അദ്ധേഹം നിര്‍വഹിച്ചു.
ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളോടും അധ്യാപകരോടുമൊപ്പമാണ് നിര്‍മല കോളേജില്‍ പരിസ്ഥിതി ദിനം ആചരിച്ചത്. സ്കൂളില്‍ നിന്നെത്തിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോട്ടണി വിഭാഗം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജസ്റ്റിന് കെ. കുര്യാക്കോസ്, ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജിജി കെ. ജോസഫ്, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാരായ സിന്ധു റേച്ചല്‍ ജോയി, അഞ്ജു ബി. കാഞ്ഞിരക്കാട്ട്, ബോട്ടണി വിഭാഗം മേധാവി ഡോ. ജീനാ ജോര്‍ജ്, ഗവ. മോഡല്‍ സ്കൂള്‍ പ്രധാനാധ്യാപിക ഷെമീന ബീഗം,
അധ്യാപകരായ അംബിക, വി.എം. ബഷീര്‍, അഞ്ജു എം. മണി, രമ്യ കൃഷ്ണന് എന്നിവര്‍ ചലച്ചിത്രോത്സത്തില്‍ പങ്കെടുത്തു. കോളജിലെ ടൂറിസം, മാനേജേമെന്റ്, കൊമേഴ്സ് സെല്‍ഫ് വിഭാഗങ്ങളും വിപുലമായ പരിപാടികളാണ് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടത്തിയത്.