പെരുന്പടപ്പ് ബസ് സ്റ്റാൻഡിൽ ടോയ്ലറ്റ് ഉണ്ട്; പക്ഷേ ഉപയോഗമില്ല
1565483
Saturday, June 7, 2025 4:57 AM IST
മട്ടാഞ്ചേരി : 30ലേറെ സ്വകാര്യ ബസുകളും നൂറിലേറെ മത്സ്യത്തൊഴിലാളികളും ദിനംപ്രതി ഉപയോഗിച്ചു കൊണ്ടിരുന്ന ടോയ്ലറ്റ് പൂട്ടിയിട്ട് മൂന്നു വർഷം പിന്നിടുന്നു.
കൊച്ചി കോർപറേഷന്റെ കീഴിലുള്ള ടോയ്ലറ്റ് 2022 ൽ മേയർ അഡ്വ. എം. അനിൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. തുറന്ന് പ്രവർത്തിപ്പിക്കുവാൻ ഒരു കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും അയാൾ മരണപെട്ടതോടെ തുറന്ന് പ്രവർത്തിക്കാതെയായി.
ടോയലറ്റ് തുറക്കാതെയായതോടെ വേസ്റ്റ് തള്ളുന്ന കേന്ദ്രമായും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമായും ഇത് മാറിയിരിക്കുകയാണെന്നും പരാതിയുണ്ട്.