പാർട്ടിയുടെ കൊടിമരം നശിപ്പിച്ചതായി പരാതി
1565498
Saturday, June 7, 2025 5:13 AM IST
കോതമംഗലം: കേരള കോൺഗ്രസ്-എം കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകല്ലിൽ സ്ഥാപിച്ചിരുന്ന കൊടിമരം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഊന്നുകൾ പോലീസിലാണ് ഇതു സംബന്ധിച്ച് പാർട്ടി നേതാക്കൾ പരാതി നൽകിയത്.
മണ്ഡലം കമ്മിറ്റി ചേർന്ന് കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനും കൊടിമരം തൽസ്ഥാനത്ത് പുനഃസ്ഥാപിക്കുന്നതിനും നടപടി വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷാന്റി കുര്യൻ കൊയ്കകുടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജോ ജോസഫ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് പുൽപറമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറി സജി തടത്തിൽ, മണ്ഡലം സെക്രട്ടറി ജയ്സൺ സെബാസ്റ്റ്യൻ പീച്ചാട്ട് എന്നിവർ പ്രസംഗിച്ചു.